റേഷൻകാർഡുകളുടെ തരംമാറ്റം: 30 വരെ അപേക്ഷിക്കാം
Monday 16 June 2025 12:00 AM IST
തിരുവനന്തപുരം: മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ജൂൺ 30 ലേക്ക് നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. അംഗീകൃത അക്ഷയകേന്ദ്രങ്ങൾ വഴിയോ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.