എസ്.ഐയെ കാറിടിപ്പിച്ച സംഭവം: മൂന്നു പേർ കസ്റ്റഡിയിൽ

Monday 16 June 2025 12:00 AM IST

കൊച്ചി: വാഹന പരിശോധനയ്‌ക്കിടെ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിനെ (55) കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. പ്രതികളുടെ പഴയ ഹ്യുണ്ടായ് സാൻട്രോ കാർ തൊടുപുഴയിൽ ഉപേക്ഷിച്ച നിലയിൽ ശനിയാഴ്ച രാത്രി കണ്ടെത്തി.

വെങ്ങല്ലൂർ ഫയർഫോഴ്സ് ഓഫീസിന് എതിർവശത്തെ വഴിയിലായിരുന്നു കാർ. വാഹനം കല്ലൂർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന സ്ഥലത്തും കാർ ഉപേക്ഷിച്ചയിടത്തും കാറിലും ഇന്നലെ ഫൊറൻസിക് സംഘം പരിശോധന നടത്തി. എസ്.ഐയെ ഇടിച്ചുവീഴ്‌ത്തിയശേഷം കാറുമായി കടന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ മറ്റൊരു പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിൽ പ്രതിയാണ്.

വലത്കാലിനും തോളിനും സാരമായി പരിക്കേറ്റ എസ്.ഐ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലാണ്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ഇന്നലെ മുറിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്നവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഇ​ര​ ​ഹെെ​ക്കോ​ട​തി​യി​ലേ​ക്ക്

ചാ​ല​ക്കു​ടി​:​വ​നം​ ​വ​കു​പ്പ് ​പി​ടി​കൂ​ടി​യ​ ​മ്ലാ​വി​റ​ച്ചി​ ​സ​ർ​ക്കാ​ർ​ ​ലാ​ബി​ലെ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ശു​വി​റ​ച്ചി​യാ​ണെ​ന്ന് ​തെ​ളി​ഞ്ഞ​ ​കേ​സി​ൽ​ ​ഇ​ര​ ​ഹെെ​ക്കോ​ട​തി​യി​ലേ​ക്ക്.39​ ​ദി​വ​സം​ ​ജ​യി​ലി​ൽ​ ​കി​ട​ന്ന​ ​ചാ​ല​ക്കു​ടി​യി​ലെ​ ​ചു​മ​ട്ടു​ ​തൊ​ഴി​ലാ​ളി​ ​സു​ജേ​ഷാ​ണ് ​നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്.​കേ​സി​ന്റെ​ ​രേ​ഖ​ക​ൾ​ ​ല​ഭി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​എ​ഫ്.​ഐ.​ആ​ർ​ ​റ​ദ്ദാ​ക്ക​ലി​ന് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മെ​ന്നും​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള​ ​കേ​സ് ​ന​ൽ​കു​മെ​ന്നും​ ​സു​ജേ​ഷി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​ഡ്വ.​വി​ഷ്ണു​പ്ര​സാ​ദ് ​പ​റ​ഞ്ഞു.2024​ ​ന​വം​ബ​ർ​ 30​ന് ​പേ​രാ​മ്പ്ര​യി​ലെ​ ​ജോ​ബി​യു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​ചാ​ല​ക്കു​ടി​ ​ഡി.​വൈ.​എ​സ്.​പി​യു​ടെ​ ​സ്‌​ക്വാ​ഡ് ​മാം​സം​ ​ക​ണ്ടെ​ടു​ത്ത​ത്.​മ്ലാ​വി​റ​ച്ചി​യാ​ണെ​ന്ന് ​തെ​റ്റി​ദ്ധ​രി​ച്ച് ​വ​ന​പാ​ല​ക​രെ​ ​അ​റി​യി​ക്കു​ക​യും​ ​വെ​ള്ളി​ക്കു​ള​ങ്ങ​ര​ ​റേ​ഞ്ച് ​ഓ​ഫീ​സ​റു​ടെ​ ​നേ​തൃ​ത്തി​ൽ​ ​ജോ​ബി,​സു​ജേ​ഷ് ​ഉ​ൾ​പ്പെ​ടെ​ ​ആ​റു​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.​നാ​ല് ​ദി​വ​സം​ ​മു​മ്പ് ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ​തൊ​ണ്ടി​ ​മു​ത​ൽ​ ​പ​ശു​വി​ന്റെ​ ​മാം​സ​മാ​ണെ​ന്ന് ​വ്യ​ക്ത​മാ​യ​ത്.