റെയിൽവേ എൻജിനിയറിംഗ് പ്രോഗ്രാം
ബറോഡയിൽ റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർവകലാശാലയായ ഗതിശക്തി വിശ്വവിദ്യാലയത്തിൽ (GSV) ബിരുദ, ബിരുദാനന്തര പ്രോഗ്രാം പ്രവേശന നടപടികൾ ആരംഭിച്ചു. ബി. ടെക് സിവിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് എന്നിവയിൽ റെയിൽ എൻജിനിയറിംഗ് സ്‌പെഷ്യലൈസെഷനുണ്ട്. എ.ഐ & ഡാറ്റ സയൻസിൽ ട്രാൻസ്‌പോർട്ടേഷൻ & ലോജിസ്റ്റിക്‌സ് സ്‌പെഷ്യലൈസെഷനുണ്ട്.
ബി. ടെക് എവിയേഷൻ എൻജിനിയറിംഗ്, എം.ബി.എ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പോർട്‌സ് ആൻഡ് ഷിപ്പിംഗ് ലോജിസ്റ്റിക്‌സ്, മൾട്ടിമോഡൽ ട്രാൻസ്‌പോർട്ടേഷൻ, മെട്രോ റെയിൽ മാനേജ്‌മെന്റ്, ഏവിയേഷൻ & ഓപ്പറേഷൻസ് മാനേജ്‌മെന്റ് , പി എച്ച്.ഡി ഇൻ എൻജിനിയറിംഗ് മാനേജ്‌മെന്റ്, എം.ടെക് ഇൻ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്, റെയിൽവേ എൻജിനിയറിംഗ്, ബ്രിഡ്ജ് & ടണൽ എൻജിനിയറിംഗ്, റോഡ്‌സ് &ഹൈവേ എൻജിനിയറിംഗ് പ്രോഗ്രാമുകളും ഉണ്ട്. ബി. ടെക് പ്രോഗ്രാമിന്റെ പ്രവേശനം ജെ.ഇ.ഇ മെയിൻ സ്‌കോർ വിലയിരുത്തി ജോസ കൗൺസലിംഗിലൂടെയാണ്. എം.ടെക്, എം.ബി.എ, പി എച്ച്.ഡി പ്രോഗ്രാമുകൾക്ക് പ്രവേശനം ഗതിശക്തി വിശ്വവിദ്യാലയ പ്രവേശന പരീക്ഷയിലൂടെയാണ്. എം.ബി.എ ലോജിസ്റ്റിക്‌സ്, പോർട്‌സ് & ഷിപ്പിംഗ് ലോജിസ്റ്റിക്‌സ് പ്രോഗ്രാമുകൾക്ക് പ്രവേശനം സി.യു.ഇ.ടി പി.ജി / CAT / MAT സ്‌കോർ വിലയിരുത്തിയാണ്. മികച്ച പ്ലേസ്‌മെന്റുള്ള പ്രോഗ്രാമുകളാണിത്. www.gsv.ac.in
കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാല പഠന വകുപ്പുകളിലെ നാലുവർഷ ബിരുദ പ്രവേശനത്തിനുള്ള ആദ്യഘട്ട അഡ്മിഷൻ 19ന് കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കും. റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ. യോഗ്യത നേടിയവർ അഡ്മിഷൻ പോർട്ടലിൽ നിന്ന് മെമ്മോ ഡൗൺലോഡ് ചെയ്ത് അതിലെ നിർദ്ദേശങ്ങൾ പ്രകാരം ക്യാമ്പസിൽ ഹാജരാകണം. ഫോൺ: 0471 2308328, 9188524612. ഇ-മെയിൽ: cssfyugphelp2025@gmail.com.