നിലമ്പൂരിൽ നാളെ പരസ്യപൂരം

Monday 16 June 2025 1:04 AM IST

മലപ്പുറം:രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ രണ്ടാഴ്ചനീണ്ടു നിന്ന കാടിളക്കിയ പ്രചാരണ കോലാഹലങ്ങൾക്കും, ചേരി തിരിഞ്ഞുള്ള അങ്കംവെട്ടിനും നാളെ വിട.ബുധനാഴ്ച നിശബ്ദ പ്രചാരണം.പിറ്റേന്ന് നിലമ്പൂർ ബൂത്തിലേക്ക്.കൊട്ടിക്കലാശത്തിന് രണ്ട് നാൾ ശേഷിക്കെ,ഇന്നലെ നിലമ്പൂർ സാക്ഷ്യം വഹിച്ചത്സ്ഥാനാർത്ഥികൾക്കൊപ്പം മുൻനിര നേതാക്കളുടെയും അണികളുടെയും വാശിയേറിയഓട്ട പ്രദക്ഷിണത്തിനാണ്.മുഖ്യമന്ത്രി പിണറായി വിജയനും,എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിയും,മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും,തൂണമൂൽ കോൺഗ്രസ്

എം.പിയുമായ യൂസഫ് പഠാനും അവസാന റൗണ്ട് പ്രചാരണത്തിന് കൊഴുപ്പും ആവേശവുംപകർന്നു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജിനായി ഇന്നലെയും കളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും,കേൾക്കാനും കനത്ത മഴയെപ്പോലും അവഗണിച്ച് ജനസാഗരം എത്തിച്ചേർന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായും പാലസ്തീന് ഒപ്പമായിരുന്നുവെന്നും,ഇറാന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാൻ

പോലും ഇന്നത്തെ കേന്ദ്ര സർക്കാർ തയാറാവുന്നില്ലെന്നും മുഖ്യമന്ത്രി എൽ.ഡി.എഫ് പോത്തുകല്ല് പഞ്ചായത്ത് റാലിയിൽ പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും ഇസ്രയേലിലെ സയണിസ്റ്റിന്റെ ഇരട്ടയാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ വന്യജീവി ആക്രമണം തടയുന്നതിലുള്ള സംസ്ഥാന സർക്കാരിന്റെ വീഴ്ചയെയും, സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ പ്രവർത്തകർ മാസങ്ങളായി നടത്തി വരുന്നസമരം ഒത്തുതീർക്കാൻ സർക്കാർ തയാറാകാത്തതിനെയുമാണ് യു.ഡി.എഫ് റാലിയിൽപ്രിയങ്കാ ഗാന്ധി മുഖ്യമായും വിമർശിച്ചത്. ജനങ്ങളുടെ ജീവനും ജീവനോപാധിയും രാഷ്ട്രീയവത്ക്കരിച്ച് കൂടാ. സംസ്ഥാനത്ത് മാറ്റം കൊണ്ടു വരണം.അതിനുള്ള വലിയ സന്ദേശമായി ഉപ തിരഞ്ഞെടുപ്പ് പലം മാറണമെന്നും പ്രിയങ്ക പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവറിനെ ജനങ്ങൾ മാൻ ഒഫ് ദ മാച്ചാക്കുമെന്ന് യൂസഫ് പഠാൻ പറഞ്ഞു. തൃണമൂൽ കോൺഗ്രസിന് കേരളത്തിൽ ചലനങ്ങളുണ്ടാക്കാനാവും. അൻവർ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന നേതാവാണ്. കായിക മുന്നേറ്റങ്ങൾക്കുള്ള പ്രാഥമിക വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ച് അൻവർ ചർച്ച ചെയ്തതായും യൂസഫ് പഠാൻ പറഞ്ഞു. അൻവറിനൊപ്പം റോഡ് ഷോയിലും വഴിക്കടവിലെ പൊതുയോഗത്തിലും അദ്ദേഹം സംസാരിച്ചു.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ​ ​മ​ല​പ്പു​റം പ​രാ​മ​ർ​ശം​ ​ ​ ​ച​ർ​ച്ച​യാ​വും: തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി

നി​ല​മ്പൂ​ർ​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന്റെ​ ​മ​ല​പ്പു​റം​ ​പ​രാ​മ​ർ​ശം​ ​രാ​ഷ്‌​ട്രീ​യ​കേ​ര​ളം​ ​ച​ർ​ച്ച​ ​ചെ​യ്യു​മെ​ന്ന് ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞു.​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​ ​മോ​ഹ​ൻ​ ​ജോ​ർ​ജി​ന്റെ​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​ഴി​ക്ക​ട​വ്,​ ​മൂ​ത്തേ​ടം​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ന​ട​ന്ന​ ​ബി.​ഡി.​ജെ.​എ​സ് ​കു​ടും​ബ​ ​സം​ഗ​മ​ങ്ങ​ളി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. വ​ർ​ഗ്ഗീ​യ​ത​യും​ ​മ​ത​ ​കൂ​ട്ടാ​യ്മ​യും​ ​ഇ​ല്ലാ​ത്ത​വ​രും​ ​ദേ​ശീ​യ​ത​യും​ ​ഭ​ര​ണ​ഘ​ട​ന​യും​ ​സം​ര​ക്ഷി​ക്കു​ന്ന​വ​രു​മാ​യി​രി​ക്ക​ണം​ ​മ​ല​പ്പു​റം​ ​ഭ​രി​ക്കേ​ണ്ട​തെ​ന്നാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞ​തി​ന്റെ​ ​സാ​രാം​ശം.​ ​എ​ന്നാ​ൽ​ ​വൈ​കാ​രി​ക​മാ​യി​ ​ലീ​ഗു​കാ​ർ​ ​ഇ​ത് ​ഏ​റ്റു​പി​ടി​ച്ചു.​ ​

യൂ​സ​ഫ് ​പ​ഠാൻഅ​ൻ​വ​റി​നാ​യി നി​ല​മ്പൂ​രിൽ മ​ല​പ്പു​റം​:​ ​നി​ര​വ​ധി​ ​ക്രി​ക്ക​റ്റ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​രാ​ജ്യ​ത്തി​ന് ​അ​ഭി​മാ​ന​മാ​യി​ ​മാ​റി​യ​ ​യൂ​സ​ഫ് ​പ​ഠാ​ൻ​ ​നി​ല​മ്പൂ​രി​ലെ​ ​കു​ഞ്ഞു​ ​ട​ർ​ഫി​ൽ​ ​വീ​ണ്ടും​ ​ഗ്ലൗ​സ​ണി​ഞ്ഞു.​ ​തു​ട​ർ​ന്ന്,​ ​ബാ​റ്റെ​ടു​ത്ത് ​പ​ഴ​യ​ ​ആ​വേ​ശ​ത്തോ​ടെ​ ​ക​ളി​ക്ക​ള​ത്തി​ലേ​ക്ക്.​ ​നി​ല​മ്പൂ​ർ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ക്കു​ന്ന​ ​പി.​വി.​അ​ൻ​വ​റി​ന്റെ​ ​പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് ​എം.​പി​യും​ ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​താ​ര​വു​മാ​യ​ ​യൂ​സ​ഫ് ​പ​ഠാ​ൻ.പ്ര​ചാ​ര​ണ​ത്തി​നി​ടെ​ ​മീ​ഡി​യ​ ​സ്‌​പോ​ർ​ട്സ് ​ട​ർ​ഫി​ലെ​ത്തി​യ​ ​പ​ഠാ​ൻ​ ​കു​ട്ടി​ക​ളു​മാ​യി​ ​ഏ​താ​നും​ ​സ​മ​യം​ ​ക്രി​ക്ക​റ്റി​നെ​ക്കു​റി​ച്ച് ​സം​സാ​രി​ച്ചു.​ ​പി​ന്നീ​ട് ​ഗ്ലൗ​സ് ​ധ​രി​ച്ച് ​ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ​ ​കു​ട്ടി​ക​ൾ​ക്കും​ ​ഹ​ര​മാ​യി.​ ​പ​ല​രും​ ​കൂ​ടെ​ ​ക​ളി​ക്കാ​ൻ​ ​ആ​വേ​ശം​ ​കൊ​ണ്ട് ​ചാ​ടി​യി​റ​ങ്ങി.​ ​ ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​പ​ന്ത് ​പാ​യി​ക്കു​ന്ന​തി​നി​ടെ​ ​നി​ല​മ്പൂ​രു​കാ​ര​ൻ​ ​ആ​ഷിം,​ ​പ​ഠാ​ന്റെ​ ​വി​ക്ക​റ്റ് ​തെ​റി​പ്പി​ച്ചു.​ ​ഇ​ട​യ്ക്ക് ​പി.​വി.​അ​ൻ​വ​റും​ ​ക​ള​ത്തി​ലി​റ​ങ്ങി.​ ​കു​ട്ടി​ക​ളു​മൊ​ത്ത് 20​ ​മി​നി​റ്റോ​ളം​ ​ക്രി​ക്ക​റ്റ് ​ക​ളി​ച്ചാ​ണ് ​പ​ഠാ​ൻ​ ​മ​ട​ങ്ങി​യ​ത്.​ ​