വാർഷിക പൊതുയോഗം
Sunday 15 June 2025 11:10 PM IST
പത്തനംതിട്ട. യോഗാ അസോസിയേഷൻ ഒഫ് പത്തനംതിട്ടയുടെ വാർഷിക പൊതുയോഗം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി ബാലചന്ദ്രൻ അദ്ധ്യക്ഷനായി,ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി പ്രസന്നകുമാർ മുഖ്യാതിഥിയായി.പി കെ അശോകൻ, കെ.എസ് മണിലാൽ, ശ്രീജേഷ് വി കൈമൾ, മനീഷ് രാജ്, സ്മിത, ലക്ഷ്മി രാജീവ്, എന്നിവർസംസാരിച്ചു.സെക്രട്ടറിയായി പി കെ അശോകനെയും പ്രസിഡന്റായി പി ബാലചന്ദ്രനെയും ട്രഷററായി കെ.എസ് മണിലാലിനെയും യോഗ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി ശ്രീജേഷ് വി കൈമളിനെയും, 21കമ്മിറ്റിയെയും തിരഞ്ഞെടുത്തു,