ജില്ലാ ക്യാമ്പ്

Sunday 15 June 2025 11:13 PM IST

പത്തനംതിട്ട : വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ വിദ്യാലയങ്ങളുടെ പ്രാദേശിക സൗകര്യങ്ങൾ നോക്കി നടപ്പിലാക്കി കുട്ടിയുടെ വിദ്യാഭ്യാസത്തിനും അദ്ധ്യാപകരുടെ തൊഴിൽ സംരക്ഷണത്തിനും ഉതകുന്നതാകണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു. പറക്കോട് ബ്ലോക്ക് പ്രസിഡന്റ് എം. പി മണിയമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുശീൽ കുമാർ. കെ.എ തൻസീർ, റെജി മലയാലപ്പുഴ, ഷൈൻ ലാൽ, തോമസ് എം. ഡേവിഡ്.എബ്രഹാം, എസ്.ബിനു, പി.ടി മാത്യു എന്നിവർ സംസാരിച്ചു. അരുൺ ഗണേഷ് ക്ലാസെടുത്തു.