തീരാതെ ദുരിതപെയ്ത്ത് വ്യാപക നാശനഷ്ടം

Monday 16 June 2025 12:15 AM IST
കോ​ഴി​ക്കോ​ട് ​എ​ര​ഞ്ഞി​പ്പാ​ലം​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​ക​ന​ത്ത​ ​കാ​റ്റി​ലും​ ​മ​ഴ​യി​ലും​ ​വീ​ണ​ ​ഡി​വൈ​ഡ​റു​കൾ

 ഇന്നും റെഡ് അലർട്

കോഴിക്കോട്: പെരുമഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ. നഗരത്തിലും മലയോരമേഖലകളിലുമുൾപ്പെടെ രാവിലെ മുതൽ വ്യാപകമഴയാണ് പെയ്തത്. കാവിലുംപാറ, കുറ്റ്യാടി, വിലങ്ങാട്, മരുതോങ്കര ഭാഗങ്ങളിൽ മഴ കനത്തോടെ ജനവാസമേഖലകളും ഭീഷണിയിലാണ്. തൊട്ടിൽപാലം പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. പൂനൂർ, കുന്ദമംഗലം, കുറ്റ്യാടി, വാണിമേൽ പുഴകളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എരഞ്ഞിപ്പാലത്ത് ശക്തമായ കാറ്റിൽ ഡിവെെഡറുകൾ മറിഞ്ഞ് വീണ് ഗതാഗത തടസമുണ്ടായി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലടക്കമുള്ള ഭൂരിഭാഗം റോഡുകളിലും ദേശീയപാതയുടെ സർവീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിന് മുന്നിലും മുതലക്കുളത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

കാണാതായെന്ന് സംശയം

ചാ​ത്ത​മം​ഗ​ലം​ ​പു​ഴ​ക്കോ​ട് ​ന​ര​സിം​ഹ​മൂ​ർ​ത്തി​ ​ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ​ചെ​റു​പു​ഴ​യി​ൽ​ ​വൃ​ദ്ധ​നെ​ ​കാ​ണാ​താ​യി.​ ​കൂ​ഴ​ക്കോ​ട് ​ക​ച്ചി​ക്കോ​ളി​ ​വീ​ട്ടി​ൽ​ ​മാ​ധ​വ​ൻ​ ​നാ​യ​രെ​ ​(81​)​യാ​ണ് ​കാ​ണാ​താ​യ​ത്.​ ​ക്ഷീ​ര​ ​ക​ർ​ഷ​ക​നാ​യ​ ​മാ​ധ​വ​ൻ​ ​നാ​യ​രെ​ ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​കാ​ണാ​താ​യ​തി​നെ​ ​തു​ട​ർ​ന്ന് ​വീ​ട്ടു​കാ​ർ​ ​അ​ന്വേ​ഷി​ച്ച് ​ഇ​റ​ങ്ങി​യി​രു​ന്നു.​ ​അ​ടു​ത്തു​ള്ള​ ​പു​ഴ​ക്ക​ട​വി​ൽ​ ​ഉ​പേ​ക്ഷി​ച്ച​ ​നി​ല​യി​ൽ​ ​കു​ട​യും​ ​ചെ​രി​പ്പും​ ​ക​ണ്ടെ​ത്തി.​ മു​ക്കം,​ ​വെ​ള്ളി​മാ​ടു​കു​ന്ന് ​ഫ​യ​ർ​ഫോ​ഴ്സ് ​യു​ണി​റ്റു​ക​ളു​ടെ​യും​ ​കു​ന്ദ​മം​ഗ​ലം​ ​പൊ​ലീ​സി​ന്റെ​യും​ ​നാ​ട്ടു​കാ​രു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തി​ര​ച്ചി​ൽ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇന്ന് തെരച്ചിൽ തുടരും.

വി​ല​ങ്ങാ​ട്ട് ​ക​ന​ത്ത​ ​മ​ഴ​:​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്നു,​ ​പാ​ലം​ ​മു​ങ്ങി

വി​ല​ങ്ങാ​ട്:​ ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​ ​വി​ല​ങ്ങാ​ട്ട് ​തു​ട​ങ്ങി​യ​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​വി​ല​ങ്ങാ​ട് ​ടൗ​ണി​ലെ​ ​പാ​ലം​ ​മു​ങ്ങി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​മു​ങ്ങി​യ​ത്.​ ​ഇ​തോ​ടെ​ ​ഇ​രു​ക​ര​ക​ളി​ലേ​ക്കും​ ​ഗ​താ​ഗ​ത​വും​ ​ത​ട​സ​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​മ​ഴ​ ​അ​ൽ​പ്പം​ ​കു​റ​ഞ്ഞ​തോ​ടെ​ ​പാ​ല​ത്തി​ൽ​ ​നി​ന്നും​ ​വെ​ള്ള​മി​റ​ങ്ങി.​ ​അ​തേ​സ​മ​യം​ ​ക​ന​ത്ത​ ​കു​ത്തൊ​ഴു​ക്കി​ൽ​ ​വാ​യാ​ട് ​പാ​ലം​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​മ​ല​മു​ക​ളി​ൽ​ ​നി​ന്ന് ​ചെ​ളി​യും​ ​ക​ല്ലും​ ​മ​റ്റും​ ​നി​റ​ഞ്ഞ് ​ശ​ക്ത​മാ​യ​ ​കു​ത്തൊ​ഴു​ക്കി​ലാ​ണ് ​വെ​ള്ള​മെ​ത്തു​ന്ന​ത്.​ ​മ​ഴ​ ​ശ​ക്ത​മാ​യ​തോ​ടെ​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ഭീ​തി​യു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ ​ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും​ ​വാ​ട​ക​ ​വീ​ടു​ക​ളി​ലേ​ക്കും​ ​മാ​റി​ത്തു​ട​ങ്ങി.

മ​രം​ ​പൊ​ട്ടി​വീ​ണു

കൊ​യി​ലാ​ണ്ടി​:​ ​ഒ​റ്റ​ ​ക​ണ്ട​ത്തി​ൽ​ ​മ​രം​ ​പൊ​ട്ടി​ ​വീ​ണ് ​ഗ​താ​ഗ​തം​ ​സ്തം​ഭി​ച്ചു.​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​ര​മാ​ണ് ​പൊ​ട്ടി​ ​വീ​ണ​ത്. കൊ​യി​ലാ​ണ്ടി​ ​അ​ഗ്നി​ര​ക്ഷാ​ ​സേ​ന​ ​എ​ത്തി​ ​മ​രം​ ​മു​റി​ച്ചു​മാ​റ്റി​ ​ഗ​താ​ഗ​തം​ ​പു​ന​സ്ഥാ​പി​ച്ചു.