ചികിത്സയ്ക്കായി ബിരിയാണി ചലഞ്ച്
Monday 16 June 2025 2:16 AM IST
പള്ളുരുത്തി: ഒരു വശം തളർന്നു കിടപ്പിലായ പള്ളുരുത്തി സ്വദേശി അമിറിന്റെ ചികിത്സയ്ക്കും കച്ചേരിപ്പടി സ്വദേശിനി ഷേർളിയുടെ ഭവന പൂർത്തീകരണത്തിനും ഫണ്ട് കണ്ടെത്താനായി പള്ളുരുത്തി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ബിരിയാണി ചാലഞ്ച് നടത്തി. ആയിരം ബിരിയാണി തയ്യാറാക്കി വില്പന നടത്തി. പള്ളുരുത്തി എം. എ. എം ഹാളിൽ ബിരിയാണിയുടെ ആദ്യവില്പന മറിയത്തിന് കൊടുത്ത് കെ. ബാബു എം. എൽ.എ ഉദ്ഘാടനം ചെയ്തു. തമ്പി സുബ്രഹ്മണ്യം, എൻ. ആർ. ശ്രീകുമാർ, എൻ. പി.മുരളീധരൻ, എ. ജെ. ജെയിംസ്, കെ. എസ്. ഷൈൻ, സന്തോഷ് ആലുംപറമ്പിൽ, ഷിജു ചിറ്റേപള്ളി, വി. എഫ്. ഏണസ്റ്റ്, ഷെമീർ വളവത്ത് തുടങ്ങിയവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി.