എം.പി. മന്മഥൻ പുരസ്‌കാരം
Monday 16 June 2025 1:19 AM IST
കൊച്ചി: അക്ഷയ പുസ്തകനിധി എബനേസർ എഡ്യൂക്കേഷണൽ അസോസിയേഷനുമായി സഹകരിച്ച് നൽകുന്ന പ്രൊഫ. എം.പി. മന്മഥൻ അക്ഷയ പുരസ്‌കാരത്തിന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അർഹനായി. ഒരുലക്ഷം രൂപയും ശില്പവും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്‌കാരത്തിന് എം. ലീലാവതി, പ്രഭാവർമ്മ, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് വിധി നിർണയിച്ചത്. പുസ്തകനിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജൂലായ് അവസാനം എണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.