ബാലഗോകുലം വാർഷിക സമ്മേളനം

Monday 16 June 2025 2:20 AM IST

കൊച്ചി: ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം പള്ളുരുത്തി ധന്വന്തരി ഹാളിൽ ഡോ.പി.കെ. ജയകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ പി.സോമനാഥ് അദ്ധ്യക്ഷത വഹിച്ചു. ഒ.പി. പ്രേംരാജ്, പി.സ്മിത മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ദക്ഷിണകേരള അദ്ധ്യക്ഷൻ ഡോ. ടി. ഉണ്ണിക്കൃഷ്ണൻ, പ്രൊഫ. വിനോദ് ലക്ഷ്മൺ, വിദ്യാനാഥ് ഷേണായ് എന്നിവർ സംസാരിച്ചു. പി.സോമനാഥ് ഗോകുലപതാക ഉയർത്തി. മയിൽപ്പീലി ചെയർമാൻ ഡോ.ജി.സതീശ് കുമാർ, ജില്ലാ അദ്ധ്യക്ഷൻ മനോജ്, ജില്ലാ സമിതി അംഗം മേലേത്ത് രാധാകൃഷ്ണൻ, ജില്ലാ ഖജാൻജി ജി.ആർ. പ്രത്യാശ്, ടി.ജി. അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.