ഓപ്പറേഷൻ ഡി ഹണ്ട്: 125 പേർ പിടിയിൽ
Monday 16 June 2025 1:24 AM IST
തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വില്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2002 പേരെ പരശോധനയ്ക്ക് വധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 123 കേസുകൾ രജിസ്റ്റർ ചെയ്തു. 125 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.051 കി.ഗ്രാം), കഞ്ചാവ് (0.417 കി.ഗ്രാം), കഞ്ചാവ് ബീഡി (96 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.