പദ്മജയ്ക്ക് കേന്ദ്രത്തിൽ പുതിയ പദവി?
Monday 16 June 2025 1:27 AM IST
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളും ബി.ജെ.പി ദേശീയ കൗൺസിൽ അംഗവുമായ പദ്‌മജാ വേണുഗോപാലിന് പാർട്ടി കേന്ദ്ര നേതൃത്വം പുതിയ പദവി വാഗ്‌ദാനം ചെയ്‌തതായി സൂചന. ഐ.ടി.ഡി.സി അദ്ധ്യക്ഷ പദവി നൽകുമെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് പദ്‌മജ ഉടൻ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും.
ബി.ജെ.പി നേതാവും എം.പിയുമായ സംബിത് പാത്ര 2024ൽ രാജിവച്ച ശേഷം ഐ.ടി.ഡി.സി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. കോൺഗ്രസിൽ ആയിരുന്നപ്പോൾ കേരളത്തിൽ കെ.ടി.ഡി.സി ചെയർപേഴ്സൺ ആയി പദ്മജ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2024 മാർച്ചിലാണ് പദ്മജ ബി.ജെ.പിയിൽ ചേർന്നത്.