അഗ്നിശമന സേനാംഗങ്ങൾ ജോലി ചെയ്യുന്നത് ജീവൻ പണയം വച്ച്: മന്ത്രി

Monday 16 June 2025 12:28 AM IST
കോ​വൂ​ർ​ ​പി.​ ​കൃ​ഷ്ണ​പി​ള്ള​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​കേ​ര​ള​ ​ഫ​യ​ർ​ ​സ​ർ​വീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​പൊ​തു​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​ക​ട​ന്ന​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോവൂർ: ജീവൻ പണയം വച്ചാണ് ഫയർ സർവീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതെന്നും അവരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള ഫയർ സർവീസ് അസോസിയേഷൻ 42-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം പി. കൃഷ്ണപിള്ള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ സേന വിജയിച്ചു. ചൂരൽമലയിൽ ഉൾപ്പെടെ നിരവധി പേരുടെ ജീവൻ രക്ഷിച്ചു. സേനയുടെ ആധുനികവത്കരണത്തിൻ്റെ രണ്ടാംഘട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ. ഷജിൽകുമാർ അദ്ധ്യക്ഷനായി. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, അസോസിയേഷൻ ജനറൽ സെക്രട്ടറി വി. പ്രണവ്, സജിത് എസ്.ബി തുടങ്ങിയവർ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയിക്കുള്ള വിനോദ്‌കുമാർ എൻഡോവ്മെൻ്റിന് എസ്. ശ്രദ്ധ അർഹയായി. രക്ഷാപ്രവർത്തന രംഗത്തെ മികച്ച ചിത്രത്തിനുള്ള അസോസിയേഷന്റെ പ്രഥമ മാദ്ധ്യമ ഫോട്ടോഗ്രാഫി അവാർഡിന് ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസിലെ ഇ.ഗോകുൽ അർഹനായി. രാഷ്ട്രപതി അവാർഡ് നേടിയ ജീവനക്കാരെയും മുൻ സംഘടനാ ഭാരവാഹികളേയും ആദരിച്ചു.