വിക്ടോറിയൻ പാർലമെന്റിലേക്ക് മന്ത്രി വീണാജോർജിന് ക്ഷണം

Monday 16 June 2025 1:33 AM IST

തിരുവനന്തപുരം: ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റ് സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ മന്ത്രി വീണാജോർജിന് ക്ഷണം. കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യമേഖലയിലെ സഹകരണത്തിന്റെ അംഗീകാരമായിട്ടാണിത്. ഈമാസം 19ന് വിക്ടോറിയൻ പാർലമെന്റ് സമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുന്നത്. വിക്ടോറിയയിലെ ആരോഗ്യ,വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിമാരുമായി വീണാജോർജ് ചർച്ച നടത്തും.