തറവാട് സംഗമവും അനുസ്മരണവും
Monday 16 June 2025 12:15 AM IST
കൊല്ലം: നവമാദ്ധ്യമ കൂട്ടായ്മയായ തറവാടിന്റെ പത്താമത് കുടുംബസംഗമം തറവാട് സംഗമം 2025 എന്ന പേരിൽ കൊല്ലം കരുതൽ അക്കാഡമി ഹാളിൽ, ആദിവാസികൾക്കിടയിലെ കാരുണ്യ പ്രവർത്തക രേഖ സ്നേഹപ്പച്ച (പത്തനംതിട്ട) ഉദ്ഘാടനം ചെയ്തു. തറവാട് സ്ഥാപകൻ ജോർജ് എഫ്.സേവ്യർ വലിയവീട് അദ്ധ്യക്ഷത വഹിച്ചു. ബെറ്റ്സി എഡിസൺ, അഡ്വ. സന്തോഷ് തങ്ങൾ, നേതാജി ബി.രാജേന്ദ്രൻ, കെ. ചന്ദ്രൻ, വിൽസൺ ഏലിയാസ് വിക്ടോറിയ, എഡിസൺ വിൻസെന്റ്, ഇഗ്‌നേഷ്യസ് വിക്ടർ, പ്രവീൺ തിരുമുറ്റത്ത്, സോജാ ലീൻ ഡേവിഡ്, കസ്തൂരി ജോസഫ്, പ്രമദ ശശി, ഷിബു റാവുത്തർ, ജുബൈദത്ത് ബീവി, സുനിത നിസാർ, ഡോ. രാജേഷ് മഹേശ്വർ, ജോസഫ് വിൽസൺ, ഡോ. ശ്രീജ അനിൽ, സാനുകുമാർ, ലൈലാകുമാരി, അജയ് കൈരളി, അനിൽദേവ്, ഫ്രാൻസിസ് സാലസ് എന്നിവർ സംസാരിച്ചു. കാരുണ്യ പ്രവർത്തകരായ ഷിബു കൃഷ്ണൻ, എം.എസ്. നിധിൻ, അനിൽ കാട്ടുംപുറം, ഗോപാലൻ എന്നിവരെ ആദരിച്ചു.