നാട്ടിലെത്തി കാട്ടാനക്കൂട്ടം; വീഡിയോ വൈറൽ
Monday 16 June 2025 12:21 AM IST
കാലടി: മലയാറ്റൂർ ഇല്ലിത്തോട് നാലാം ബ്ലോക്കിൽ ഒരാഴ്ച മുമ്പ് കാട്ടാനക്കൂട്ടമിറങ്ങിയ വീഡിയോദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പകൽ അഞ്ചോടെ ഇറങ്ങിയ സംഘത്തിൽ അഞ്ച് വലിയ ആനകളും കുട്ടിയാനയും ഉണ്ടായിരുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. പ്രദേശവാസികളുടെ വീടുകൾക്കോ കൃഷിക്കോ ആനക്കൂട്ടം നാശനഷ്ടം വരുത്തിയില്ലെന്ന് പഞ്ചായത്തംഗം കെ.എസ്. തമ്പാൻ പറഞ്ഞു.