ജെസ്നയ്‌ക്കും മകൾക്കും യാത്രാമൊഴി

Monday 16 June 2025 12:22 AM IST

കൊച്ചി: കെനിയയിൽ ബസപകടത്തിൽ മരിച്ച മൂവാറ്റുപുഴ പേഴയ്‌ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ ജസ്ന (29)യുടെയും മകൾ ഒന്നരവയസുകാരി റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ആദ്യം നെല്ലിക്കുഴിയിലെ പീസ് വാലിയിലേക്കും പിന്നീട് രണ്ട് ആംബുലൻസുകളിൽ 12 മണിയോടെ വീട്ടിലും എത്തിച്ചു. ചുരുങ്ങിയ സമയം മാത്രമാണ് വീട്ടിൽ പൊതുദർശനത്തിന് വച്ചത്. തുടർന്ന് പേഴയ്‌ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കി. മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ എം.എൽ.എ എൽദോ എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. അലിയാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

മാവേലിക്കര ചെറുകോൽ സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്‌സ് (7) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ഖത്തർ എയർവേസ് വിമാനത്തിൽ കൊണ്ടുവന്നു. ബന്ധുക്കളും ഒപ്പമുണ്ടായി​രുന്നു. ജസ്‌നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ,മകൻ ട്രാവീസ് എന്നിവർക്കും അപകടത്തിൽ പരി​ക്കേറ്റിരുന്നു. ഇവരെ ആശുപത്രികളി​ലേക്ക് മാറ്റി. റിയയുടെയും ടൈറയുടെയും മൃതദേഹങ്ങൾ പാലക്കാട്ടേക്ക് കൊണ്ടുപോയി.

സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്ത്യോപചാരം അർപ്പിച്ചു. ജനറൽ മാനേജർ ടി. രശ്മി,എയർപോർട്ട് ഡയറക്ടർ ജി.മനു എന്നി​വരും ആദരാഞ്ജലി അർപ്പി​ച്ചു.

ജൂൺ​ ഒമ്പതി​ന് ഖത്തറിൽനിന്ന് വിനോദസഞ്ചാരത്തിനു പോയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നെയ്റോബിയിൽ നിന്ന് 150 കിലോമീറ്റർ അകലെ നെഹ്റൂറുവിൽ മറി​ഞ്ഞായി​രുന്നു അപകടം.

ഗീത ഷോജിയുടെ സംസ്കാരം നാളെ

ഗീത ഷോജി​യുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറി​യി​ലേക്ക് മാറ്റി​. നാളെ രാവിലെ 10ന് കൊച്ചി പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. പാലാരിവട്ടം ഷാരോൺ മാർത്തോമ്മ ഇടവകാംഗമാണ്.

വി​ങ്ങ​ലാ​യി​ ​റി​യ​യും​ ​ടൈ​റ​യും; ക​ണ്ണീ​രോ​ടെ​ ​വി​ട​ ​ന​ൽ​കി​ ​നാ​ട്

പാ​ല​ക്കാ​ട്:​ ​കെ​നി​യ​ ​വാ​ഹ​ന​പ​ക​ട​ത്തി​ൽ​ ​മ​ര​ണ​പ്പെ​ട്ട​ ​മ​ണ്ണൂ​ർ​ ​കാ​ഞ്ഞി​രം​പാ​റ​ ​പു​ത്ത​ൻ​പു​ര​യി​ൽ​ ​റി​യ​ക്കും​(41​)​ ​മ​ക​ൾ​ ​ടൈ​റ​ക്കും​ ​ക​ണ്ണീ​രോ​ടെ​ ​നാ​ട് ​വി​ട​ ​ന​ൽ​കി.​ഒ​രു​ ​നാ​ടി​ന്റെ​ ​മു​ഴു​വ​ൻ​ ​യാ​ത്ര​ ​മൊ​ഴി​ ​ഏ​റ്റു​വാ​ങ്ങി​ ​ഇ​രു​വ​രും​ ​നാ​ടി​ന് ​വി​ട​ ​ചൊ​ല്ലി.​ ​മ​ക്ക​ളു​ടെ​ ​അ​പ്ര​തീ​ക്ഷി​ത​ ​വേ​ർ​പാ​ടി​ൽ​ ​ഉ​ള്ളു​ല​ഞ്ഞ​ ​ആ​ ​കു​ടും​ബ​ത്തി​ന്റെ​ ​ദുഃ​ഖ​ത്തി​ൽ​ ​പ​ങ്കു​ ​ചേ​ർ​ന്നും​ ​അ​വ​രെ​ ​ആ​ശ്വ​സി​പ്പി​ച്ചും​ ​നൂ​റോ​ളം​ ​പേ​രാ​ണ് ​ഇ​ന്ന​ലെ​ ​റി​ഷി​ ​വി​ല്ല​യി​ലെ​ത്തി​യ​ത്.​ ​വി.​കെ.​ശ്രീ​ക​ണ്ഠ​ൻ​ ​എം.​പി​യും​ ​അ​ഡ്വ.​ശാ​ന്ത​കു​മാ​രി​ ​എം.​എ​ൽ.​എ​യും​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ളാ​യ​ ​സി.​കൃ​ഷ്ണ​കു​മാ​റും​ ​പ്ര​ശാ​ന്ത് ​ശി​വ​നും​ ​അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ​ ​എ​ത്തി​യി​രു​ന്നു.​ഈ​ ​മാ​സം​ 28​ന് ​അ​വ​ധി​യാ​ഘോ​ഷി​ക്കാ​ൻ​ ​നാ​ട്ടി​ലെ​ത്തേ​ണ്ടി​യി​രു​ന്ന​ ​കു​രു​ന്നാ​ണ് ​ചേ​ത​ന​യ​റ്റ് ​ഇ​ന്ന​ലെ​ ​റി​ഷി​ ​വി​ല്ല​യി​ലേ​ക്കെ​ത്തി​യ​ത്.​ ​അ​പ​ക​ട​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഭ​ർ​ത്താ​വ് ​ജോ​യ​ലും​ ​മ​ക​ൻ​ ​ട്രാ​വി​സും​ ​ഇ​ന്ന​ലെ​ ​വീ​ട്ടി​ലേ​ക്കെ​ത്തി.​സു​ര​ക്ഷി​ത​മാ​യി​ ​വീ​ട്ടി​ലെ​ത്തി​യ​തി​ന് ​ശേ​ഷ​മാ​ണ് ​അ​മ്മ​യു​ടെ​യും​ ​കു​ഞ്ഞു​പെ​ങ്ങ​ളു​ടെ​യും​ ​മ​ര​ണ​ ​വി​വ​രം​ ​ട്രാ​വ​സി​നെ​ ​അ​റി​യി​ക്കു​ന്ന​ത്.​ ​വി​യോ​ഗം​ ​ഉ​ൾ​കൊ​ള്ളാ​നാ​വാ​തെ​ ​ചേ​ത​ന​യ​റ്റ​ ​ശ​രീ​ര​ങ്ങ​ൾ​ക്ക് ​മു​മ്പി​ൽ​ ​പൊ​ട്ടി​ക്ക​ര​യു​ന്ന​ ​പൊ​ന്നു​ ​മോ​നെ​ ​എ​ങ്ങ​നെ​ ​ആ​ശ്വ​സി​പ്പി​ക്ക​ണ​മെ​ന്ന് ​അ​റി​യാ​തെ​ ​വി​തു​മ്പു​ക​യാ​ണ് ​ബ​ന്ധു​ക്ക​ളും​ ​അ​യ​ൽ​വാ​സി​ക​ളും.​ഇ​രു​വ​രു​ടെ​യും​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഒ​മ്പ​ത​ര​യ്ക്കാ​ണ് ​ഖ​ത്ത​ർ​ ​എ​യ​ർ​വേ​യ്സ് ​വി​മാ​ന​ത്തി​ൽ​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​ച്ച​ത്.​തു​ട​ർ​ന്ന് 2.40​ ​നാ​ണ് ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​കാ​ഞ്ഞി​രം​പാ​റ​യി​ലെ​ ​റി​ഷി​ ​വീ​ട്ടി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​നു​ ​വെ​ച്ച​ത്.​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​ശേ​ഷം​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ജോ​യ​ലി​ന്റെ​ ​നാ​ടാ​യ​ ​കോ​യ​മ്പ​ത്തൂ​ർ​ ​പോ​ത്ത​ന്നൂ​രി​ൽ​ ​സം​സ്ക​രി​ച്ചു.