ആലപ്പാട് കടൽത്തീരത്ത് ബാരൽ അടിഞ്ഞു
Monday 16 June 2025 12:43 AM IST
കരുനാഗപ്പള്ളി: വാൻഹായ് 503 കപ്പലിൽ നിന്ന് സമുദ്രത്തിൽ പതിച്ചെന്ന് സംശയിക്കുന്ന ബാരൽ ആലപ്പാട് കടൽ തീരത്ത് അടിഞ്ഞു. ഇന്നലെ വൈകിട്ട് 4 ഓടെ ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ ആവണി ജംഗ്ഷന് വടക്കാണ് കാലി ബാരൽ അടുത്തത്. ശക്തമായ തിരയിൽ തീരത്ത് അടിഞ്ഞ ബാരൽ ശ്രദ്ധയിൽ പെട്ട നാട്ടുകാർ വിവിരം ഓച്ചിറ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ബാരൽ പരിശോധിച്ചു. ഇന്ന് കൊച്ചിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ബാരൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.