മിഴി മികവ് 2025: പ്രതിഭാ സംഗമം

Monday 16 June 2025 12:45 AM IST
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഭാസംഗമം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മിഴി മികവ് 2025 എന്ന പേരിൽ പ്രതിഭാ സംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല വൈസ് പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. സീനത്ത് തമ്പി റാവുത്തർ, നസീറ ബീവി, അർത്തിയിൽ സമീർ, ബി. ബിനീഷ്, ലത്തീഫ് പെരുംകുളം, എം. സുൽഫിഖാൻ റാവുത്തർ, വിനു കുമാർ പാലമൂട്ടിൽ, ആർ. സതീഷ് കുമാർ, ലേഖ ശങ്കർ, സി.മധു, ഹാരിസ് കുഴിവേലിൽ, അൻസാൽന, സബീന ബൈജു, അക്കരയിൽ ഷഫീഖ്, എച്ച്. ഹസീന, ഹർഷ ഫാത്തിമ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.