മഴ: നദികളിലും അലർട്ട്
Monday 16 June 2025 12:52 AM IST
തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ നദികൾ കരകവിയാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല, കാസർകോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, ഉപ്പള, മൊഗ്രാൽ, തിരുവനന്തപുരം ജില്ലയിൽ കരമനയാറിന്റെ തീരത്തുള്ളവരടക്കം ജാഗ്രത പാലിക്കണം. കടലാക്രമണം രൂക്ഷമായതിൽ കേരള, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് 19വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.