വാട്ട് എ സ്റ്റാർട്ട്

Monday 16 June 2025 8:53 AM IST

ഫ്ലോ​റി​ഡ​:​ ​കാ​യി​ക​ ​ലോ​കം​ ​ക​ണ്ണു​ന​ട്ട് ​കാ​ത്തി​രു​ന്ന​ ​ഫി​ഫ​ ​ക്ല​ബ് ​ലോ​ക​ക​പ്പി​ന്റെ തുടക്കം ​ഗോ​ൾ​ ​ര​ഹി​തമായിരുന്നെങ്കിലും പിന്നീട് ഗോൾ മഴ പെയ്‌തു. സാ​ക്ഷാ​ൽ​ ​ല​യ​ണ​ൽ​ ​മെ​സി​യു​ടെ​ ​ഇ​ന്റ​ർ​ ​മ​യാ​മി​യും​ ​ഈ​ജി​പ്‌​ഷ്യ​ൻ​ ​ക്ല​ബ് ​അ​ൽ​ ​അ​ഹ്‌​ലി​യും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടി​യ​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​രു​ടീ​മി​നും​ ​വ​കു​ലു​ക്കാ​നാ​യി​ല്ല.​ ​എന്നാൽ രണ്ടാം മത്സരത്തിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ഓഷ്യാനയിൽ നിന്നുള്ള ഓക്‌ലൻഡ് സിറ്റിയെ മറുപടിയില്ലാത്ത പത്ത് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി.

ഗോളിമാരാണ് താരം

ക്രോ​സ് ​ബാ​റി​ന് ​കീ​ഴി​ൽ​ ​വ​ൻ​മ​തി​ൽ​ ​കെ​ട്ടി​ ​എ​ണ്ണം​ ​പ​റ​ഞ്ഞ​ ​സേ​വു​ക​ളു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ ഇന്റർ​ ​മ​യാ​മി​യു​ടെ​ ​അ​ർ​ജ​ന്റൈ​ൻ​ ​ഗോ​ൾ​ ​കീ​പ്പ​ർ​ ​ഓ​സ്‌​കാ​ർ​ ​ഉ​സ്ട്രാ​റി​യും അൽ​ ​അ​‌​ഹ്‌​ലി​യു​ടെ​ ​ഈ​ജി​പ്‌​ഷ്യ​ൻ​ ​ഷോ​ട്ട് ​സ്റ്റോ​പ്പ​ർ​ ​എ​ൽ​ ​ഷെ​നാ​വി​യു​മാ​ണ് ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ലെ​ ​താ​ര​ങ്ങ​ൾ (ഗ്രൂപ്പ് എ). ഉ​ദ്ഘാ​ട​ന​ ​പോ​രാ​ട്ടം​ ​കാ​ണാ​നാ​യി​ ​ഫ്ലോ​റി​ഡ​യി​ലെ​ ​ഹാ​ർ​ഡ് ​റോ​ക്ക് ​സ്റ്റേ​ഡി​യ​ത്തി​ന്റെ​ ​ഗാ​ല​റി​യി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ത് 60,​​927​ ​പേ​രാ​ണ്.​ ​ഗോൾ​ ​പ്ര​തീ​ക്ഷ​ക​ളെ​ ​മി​ന്നും​ ​സേ​വി​ലൂ​ടെ ത​ക​ർ​ത്ത് ​ഓ​‌​സ്‌​കാ​റും​ ​എ​ൽ​ ​ഷെനാ​വി​യും​ ​നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു.​ ​

ആദ്യ പകുതിയിലെ ​പെ​നാ​ൽ​റ്റി​യു​ൾ​പ്പെ​ടെ​ 8​ ​സേ​വു​ക​ൾ​ ​ന​ട​ത്തി​യ​ ​മ​യാ​മി​യു​ടെ​ ​ഓ​സ്കാ​ർ​ ​ത​ന്നെ​യാ​ണ് ​ക​ളി​യി​ലെ​ ​താ​രം.​ ​മ​റു​വ​ശ​ത്ത് ​എ​ൽ​ ​ഷെനാ​വി​ ​ബോ​ക്സി​നു​ള്ളി​ലെ​ ​മൂ​ന്നെ​ണ്ണം​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ച് ​സേ​വു​ക​ളു​മാ​യി​ ​അ​ൽ​ ​അ​ഹ്‌​ലി​യു​ടെ​ ​കാ​വ​ൽ​ ​മാ​ലാ​ഖ​യാ​യി.​ ​മ​ത്സ​ര​ത്തി​ന്റെ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ഇ​രു​പ​ത് ​വാ​ര ​ ​അ​ക​ലെ​ ​നി​ന്നു​ള്ള​ ​ഗോ​ളെ​ന്നു​റ​ച്ച​ ​മെ​സി​യു​ടെ​ ​ഷോ​ട്ട് ​ എൽ ഷെനാവി ത​ട്ടി​യ​ക​റ്റി​യ​ത് ​ക​ണ്ട് ​ഗാ​ല​റി​ ​ത​രി​ച്ചി​രു​ന്നു.​ ​മെ​സി​യും​ ​സു​വാ​ര​സും​ ​ബു​സ്‌​ക​റ്റ്‌​സു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​വ​മ്പ​ൻ​മാ​രു​ൾ​പ്പെ​ട്ട​ ​മ​യാ​മി​യെ​ ​ഒ​രു​ ​പ​ത​ർ​ച്ച​യു​മി​ല്ലാ​തെ​യാ​ണ് ​ആ​ഫ്രി​ക്ക​ൻ​ ​വ​മ്പ​ൻ​മാ​രാ​യ​ ​അ​ൽ അ​ഹ്‌​ലി​ ​ത​ള​ച്ച​ത്.​ ​

ഗോളാന്തര വാർത്ത

എന്നാൽ ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ (ഗ്രൂപ്പ് സി) കളിമാറി. ​ ​ജ​ർ​മ്മ​ൻ​ ​ക്ല​ബ് ​ബ​യേ​ൺ​ ​മ്യൂ​ണി​ക്ക് ​ന്യൂസിലാൻഡിന്റെ വലയിലേക്ക് ​പത്ത് ഗോളുകളാണ് അടിച്ചു കയറ്റിയത്. ജമാൽ മുസിയാല ഹാട്രിക്ക് നേടിയപ്പോൾ കോമാനും മുള്ളറും ഒലിസെയും രണ്ട് ഗോൾ വീതം നേടി.ബോയെ ഒരു ഗോളടിച്ചു. ആറാം മിനിട്ടിൽ കോമാനിലൂടെ തുടങ്ങിയ ഗോളടി മേളം 89-ാം മിനിട്ടിൽ മുള്ളറിലൂടെയാണ് ബയേൺ അവസാനിപ്പിച്ചത്.

ബൊക്ക ജൂനിയേഴ്‌സ് - ബെൻഫിക്ക

(നാളെ പുലർച്ചെ 3.30ന്)

ഫ്ലമെംഗോ -ടുണിസ്

(നാളെ രാവിലെ 6.30ന്)

ലൈവ്: ഡാസൻ.കോം ആപ്പിൽ

ഷർദുളിന് സെഞ്ച്വറി

ബെക്കിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ഇലവനിേക്ക് ശക്തമായി അവകാശമുയ‌ർത്തി ഷർദുൽ താക്കൂർ നേടിയ സെഞ്ച്വറിയോടെ ഇന്ത്യൻ ടീമും ഇന്ത്യ എടീമും തമ്മിലുള്ള സന്നാഹ മത്സരത്തിന് അവസാനം. 19 റൺസുമായി മൂന്നാം ദിനം ഇന്ത്യ എയ്ക്കായി ബാറ്റിംഗ് പുനരാരംഭിച്ച ഷർദുൾ ബുംറയും സിറാജും പ്രസിദ്ധുമെല്ലാം ഉൾപ്പെട്ട ബൗളിംഗ് നിരയ്ക്കെതിരെ 122 റൺസുമായി പുറത്താകാതെ നിൽക്കുമ്പോഴാണ് മത്സരം അവസാനിച്ചത്. നേരത്തേ ഇ​ന്ത്യ​ ​എ​യ്ക്കാ​യി​ ​ഇ​റ​ങ്ങി​യ​ ​സ​ർ​ഫ​റാ​സ് ​ഖാനും ( 76​ ​പ​ന്തി​ൽ​ 101​ ​) സെഞ്ച്വറി ​നേ​ടിയിരുന്നു.​ ​ഇ​ന്ത്യ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ​‌​സി​ൽ​ 459​ ​റ​ൺ​സ് ​നേ​ടി​യി​രു​ന്നു. ഇന്ന് ടീമിന് പൂർണ വിശ്രമം. നാളെ ടീം ഒന്നാം ടെസ്റ്റിന്റെ വേദിയായ ലീഡ്‌സിലേക്ക് തിരിക്കും. 20നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്.

-