ഡിപ്ളോമ കോഴ്സിന് അപേക്ഷിക്കാം
Tuesday 17 June 2025 12:17 AM IST
മലപ്പുറം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്(ഡി.എ.എം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടുവോ തത്തുല്യയോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. https://app.srccc.in/register എന്ന ലിങ്ക് മുഖേനയും അപേക്ഷിക്കാം. ജൂലൈ 20നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്-:www.srccc.in. ഫോൺ: 0471 2570471, 9846033001.