മൊത്ത വില സൂചിക കുത്തനെ താഴ്ന്നു

Tuesday 17 June 2025 12:20 AM IST

കൊച്ചി: മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം മേയിൽ 0.39 ശതമാനമായി താഴ്ന്നു. ഭക്ഷ്യ, ഇന്ധന വിലയിലുണ്ടായ ഇടിവാണ് നാണയപ്പെരുപ്പം കുത്തനെ കുറയാൻ സഹായിച്ചത്. ഏപ്രിലിൽ മൊത്ത വില സൂചിക 0.85 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ നാണയപ്പെരുപ്പം 2.74 ശതമാനമായിരുന്നു. പച്ചക്കറികളുടെ വില 21.62 ശതമാനം കുറഞ്ഞു. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം വീതം കുറച്ചതാണ് നാണയപ്പെരുപ്പം താഴുന്നതിന് സഹായകമായത്.