ഉദ്ഘാടനം ചെയ്തു

Tuesday 17 June 2025 1:20 AM IST
ട്രിനിറ്റി ഇന്റർനാഷണൽ സോപ്പ് ആൻഡ് ഡിറ്റെർജന്റ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം തിരുവേഗപ്പുറ പഞ്ചായത്തിലെ ചെമ്പ്രയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ നിർവഹിക്കുന്നു.

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന വനിതാ തൊഴിൽ സംരംഭമായ ട്രിനിറ്റി ഇന്റർനാഷണൽ സോപ്പ് ആൻഡ് ഡിറ്റെർജന്റ് നിർമ്മാണ യൂണിറ്റ് തിരുവേഗപ്പുറ പഞ്ചായത്തിലെ ചെമ്പ്രയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ.റഷീദ് അദ്ധ്യക്ഷനായി. തിരുവേഗപ്പുറ പഞ്ചായത്ത് മെമ്പർ പി.കെ.ബാലസുബ്രഹ്മണ്യൻ, വ്യവസായ വികസന ഓഫീസർ വി.എസ്.സുഹൈൽ, സംരംഭകരായ വി.പി.സരസ്വതി, വി.പി.രജിത എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ നടപ്പ് സാമ്പത്തിക വർഷം തൊഴിൽ സംരംഭങ്ങൾക്ക് അരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്.