ഡോ.ടി.ആർ.ഗിബിൻകുമാർ എം.പി.ഇ.ഡി.എ സെക്രട്ടറി

Tuesday 17 June 2025 12:24 AM IST

കൊച്ചി: രാജ്യത്തെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയുടെ നോ‌ഡൽ ഏജൻസിയായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) സെക്രട്ടറിയായി ഡോ.ടി.ആർ.ഗിബിൻകുമാർ നിയമിതനായി. എറണാകുളം സെന്റ് ആൽബർട്സ് കോളേജ്, കുസാറ്റിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുസാറ്റിൽ നിന്ന് പി.എച്ച്.ഡി എടുത്തിട്ടുണ്ട്. 2007 മുതൽ എം.പി.ഇ.ഡി.എയുടെ പബ്ലിസിറ്റി, മാർക്കറ്റ് പ്രമോഷൻ, അപ്രൈസൽ ആൻഡ് ഇൻവെസ്റ്റ്മെന്റ്, ഡെവലപ്പ്മെന്റ് വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.