മെഗാക്യാമ്പ്: ജോയ്ആലുക്കാസ് ഗ്രൂപ്പ് ശേഖരിച്ചത് 2500 യൂണിറ്റ് രക്തം

Tuesday 17 June 2025 12:26 AM IST

കൊച്ചി: രക്തദാന ദിനത്തിൽ പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് മെഗാ രക്തദാന ക്യാമ്പിലൂടെ ശേഖരിച്ചത് 2500 യൂണിറ്റ് രക്തം. ഇന്ത്യയിലെയും വിദേശത്തെയും ഗ്രൂപ്പിന്റെ ഷോറൂമുകൾ കേന്ദ്രീകരിച്ച് ഒരേസമയമായിരുന്നു ക്യാമ്പ്. ഉപഭോക്താക്കളും പൊതുജനങ്ങളും ജീവനക്കാരും ഉദ്യമത്തിൽ സജീവപങ്കാളികളായി.

ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ കാഴ്ചപ്പാടുകൾക്ക് അടിവരയിടുന്നതായി ക്യാമ്പ്. രക്തദാനം പോലെ ജീവൻ രക്ഷിക്കാനുള്ള ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.രക്തദാന ദിനത്തിൽ ചടങ്ങുമായി സഹകരിച്ച എല്ലാ ദാതാക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു.