ഇ.വി.എമ്മിന് റെക്കാഡ് നേട്ടം
Tuesday 17 June 2025 12:26 AM IST
ഒറ്റ ദിവസം വിറ്റഴിച്ചത് 25 വോക്‌സ്‌വാഗൺ ഗോൾഫ് ജി.ടി.ഐ
കൊച്ചി: ഒരൊറ്റ ദിവസം 25 വോക്സ്‌വാഗൺ ജി.ടി.ഐ കാറുകൾ വിൽപ്പന നടത്തി ഇ.വി.എം ഗ്രൂപ്പ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം പിടിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ അഡ്ജുഡിക്കേറ്റർ സാം ജോർജിൽ നിന്ന് ഇ.വി.എം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജോണി, ഡയറക്ടർ ദിവ്യ പോൾ, ഇ.വി.എം വോക്‌സ്‌വാഗൺ സി.ഇ.ഒ ഷെമീർ മുഹമ്മദ് എന്നിവർ ചേർന്ന് റെക്കാഡ് രേഖകൾ സ്വീകരിച്ചു. സോണൽ മേധാവി ഇന്ദ്രരാജ് സർക്കാർ, അക്കൗണ്ട്‌സ് മാനേജർ കെ.വി ഭരത്, റീജിയണൽ മാനേജർ കോർപ്പറേറ്റ് സെയിൽസ് സുശാന്ത് ഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു.