സ്കൂൾ ഗ്രൗണ്ടിന് 75 ലക്ഷം
വൈപ്പിൻ: എളങ്കുന്നപ്പുഴ ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് നിർമ്മിക്കുന്നതിനായി 75 ലക്ഷം രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ.എ. അറിയിച്ചു. മണ്ഡലത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് കായിക പരിശീലനത്തിന് നിലവിൽ സൗകര്യങ്ങളില്ല. കായികോത്സവങ്ങൾ നടത്തുമ്പോൾ വാടകക്ക് സ്ഥലമെടുത്താണ് കുട്ടികളുടെ പരിശീലനം. ഇതിനൊരു മാറ്റം വരാനാണ് ഗ്രൗണ്ട് നിർമ്മിക്കാൻ തുക അനുവദിച്ചതെന്ന് എം.എൽ.എ. പറഞ്ഞു. ബഡ്ജറ്റ് എസ്റ്റിമേറ്റ് അനുബന്ധ നടപടികളുടെ ഭാഗമായാണ് പദ്ധതി. ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ് നിർവ്വഹണ ചുമതല. മാലിപ്പുറം സ്വതന്ത്ര മൈതാനം നിർമ്മാണം നടന്നുവരികയാണ്.