പൊലീസിന്റെ ഉദയം പദ്ധതി
Tuesday 17 June 2025 12:56 AM IST
കൊച്ചി: വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഉദയം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ പ്രവൃത്തിക്കാൻ തിരഞ്ഞെടുത്ത പരിശീലകർക്കുള്ള ത്രിദിന പരിശീലന പരിപാടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശ്വതി ജിജി അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിൽ 16 മുതൽ 21 വരെയാണ് പരിശീലന ക്ലാസ്. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ട്രെയ്‌നിംഗ് പ്രോഗ്രാംമിൽ വിവിധ വിഷയങ്ങളിൽ ഫ്രാൻസീസ് മൂത്തേടൻ, ഡോ. കെ.ആർ അനീഷ്, അഡ്വ. ചാർളി പോൾ, ഡോ. ജീന മോഹൻ, ഡോ. പി. ജെ. സിറിയക്, ഫാ. സോജൻ , ഡോ. ദയാ പാസ്‌ക്കൽ എന്നിവർ ക്ലാസുകൾ നയിക്കും.