ഭക്ഷ്യസുരക്ഷാ ദിനം: വാക്കത്തോൺ ഇന്ന്
Tuesday 17 June 2025 12:01 AM IST
കോഴിക്കോട് : കുട്ടികളിലും മുതിർന്നവരിലും വർദ്ധിച്ചുവരുന്ന ജീവിതശെെലി രോഗങ്ങളെ പ്രതിരോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വാക്കത്തോൺ ഇന്ന് നടക്കും. രാവിലെ ഏഴിന് മാനാഞ്ചിറ സ്ക്വയറിൽ സബ് കളക്ടർ ഹർഷിൽ.ആർ. മീണ ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിൽ 23 ശതമാനം പേർ പ്രമേഹരോഗമുള്ളവരാണ്. കുട്ടികളിൽ എട്ട് ശതമാനം പേർക്ക് പ്രമേഹം ഉണ്ടാകുന്നുവെന്ന് ഐ.സി.എം.ആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം സ്വയം നിയന്ത്രിച്ചാൽ മാത്രമേ ജീവിതശെെലീ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കൂവെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ എ.സക്കീർ ഹുസെെൻ പറഞ്ഞു. ഫുഡ് സേഫ്റ്റി ഓഫീസർ ജിബിൻ രാജ്.പി, അർജുൻ ജി.എസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.