ഫാക്ടിൽ ഫയർ ആൻഡ് സേഫ്ടി എൻജി. കോഴ്സ്
Tuesday 17 June 2025 1:02 AM IST
കളമശേരി: ഫാക്ടിൽ ഫയർ ആൻഡ് സേഫ്ടി എൻജിനിയറിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു/ വി.എച്ച്എസ്.സി/ രണ്ടു വർഷത്തെ ഐ.ടി.ഐ ഇവയിൽ ഏതെങ്കിലും പാസായ ആൺകുട്ടികൾ. പ്രായം: 2025 ജൂൺ 1ന് 24 വയസ് കവിയരുത് (എസ്.സി, എസ്.ടി വിഭാഗത്തിന് 5 വർഷം, ഓ.ബി.സി (നോൺ ക്രീമി) വിഭാഗത്തിന് 3 വർഷം എന്നിങ്ങനെ വയസ് ഇളവ് ലഭിക്കും. ഉയരം : 167 സെ. മി, തൂക്കം: 50 കിലോഗ്രം, നെഞ്ചളവ് : 81-86 സെ. മി. അപേക്ഷ നൽകാൻ ഉള്ള ലിങ്ക് www.fact.co.in. അവസാന തീയതി ജൂലായ് 4. ഫോൺ: 0484-2567467, 0484-2567544, 9446301072.