രാജഗിരി സമാവർത്തനം
Tuesday 17 June 2025 1:02 AM IST
കളമശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിന്റെയും ബിസിനസ് സ്‌കൂളിന്റെയും ബിരുദ ദാനച്ചടങ്ങ് സമാവർത്തനം - 2025 രാജഗിരി വാലി ക്യാമ്പസിൽ നടന്നു. മാനേജർ ബെന്നി നൽക്കര സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. കൊച്ചി റിഫൈനറീസിന്റെ ഡയറക്റും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സി.എം.ഡിയുമായ സഞ്ജയ് ഖന്ന, പൂർവവിദ്യാർത്ഥിനിയും ഐ.ബി.എം ഇന്ത്യയുടെയും - സൗത്ത് ഏഷ്യയുടെയും വൈസ് പ്രസിഡന്റുമായ നിഷ ഗോപിനാഥ്, ഡോ. ബിനോയ് ജോസഫ്, പ്രൊഫ. ഡോ. സാജു എം. ഡി, പ്രൊഫ. ഡോ. കിഷോർ ഗോപാലകൃഷ്ണപ്പിള്ള , ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.