സൗജന്യ വൃക്ഷത്തൈ വിതരണം ഉദ്ഘാടനം

Tuesday 17 June 2025 12:02 AM IST
ശോഭീന്ദ്ര വനം പദ്ധതിയിലേക്കുള്ള സൗജന്യ വൃക്ഷത്തൈ വിതരണത്തിന്റെ മേഖലാതല ഉദ്ഘാടനം ഇ കെ സുരേഷ് കുമാർ നിർവഹിച്ച് സംസാരിക്കുന്നു.

കുറ്റ്യാടി: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ശോഭീന്ദ്ര വനം പദ്ധതിയിലേക്കുള്ള സൗജന്യ വൃക്ഷത്തൈ വിതരണം മേഖലാതല ഉദ്ഘാടനം കുറ്റ്യാടി എം.ഐ.യു.പി സ്കൂളിൽ ഫൗണ്ടേഷൻ രക്ഷാധികാരി ഇ.കെ സുരേഷ് കുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.എച്ച് ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ചന്ദ്രൻ ആപ്പറ്റ നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാദ്ധ്യാപിക പി ജമീല, ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, ട്രഷറർ എം ഷെഫീക്ക്, എ.വി അംബുജാക്ഷൻ, പി സാജിദ്, അനുപം ജയിസ്, ലൈല ഹസ്ന, ഷാബിൻ അബ്ദുറഹിമാൻ, ഹാഫിസ് പൊന്നേരി, സന്ധ്യ കരണ്ടോട് തുടങ്ങിയവർ സംസാരിച്ചു. നേരത്തെ താമരശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും സൗജന്യ വൃക്ഷത്തൈ വിതരണം നടത്തിയിരുന്നു.