പദ്മനാഭ ഷേണായിക്ക് ഡോക്ടർ അവാർഡ്

Tuesday 17 June 2025 1:03 AM IST

കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും ചേർന്നു നൽകുന്ന ബെസ്റ്റ് ഡോക്ടർ അവാർഡ് ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ആർത്രൈറ്റിസ് ആൻഡ് റുമറ്റോളജി സൊസൈറ്റി സംസ്ഥാന പ്രസിഡന്റുമായ ഡോ. പദ്മനാഭ ഷേണായിക്ക്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി 29ന് വൈകിട്ട് ഏഴിന് പഗോഡ റിസോർട്ടിൽ നടത്തുന്ന ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദ് അവാർഡ് സമ്മാനിക്കും. അമൃത മെഡിക്കൽ സയൻസിലെ റുമറ്റോളജി വിഭാഗം തലവനായിരുന്നു. സെന്റർ ഫോർ ആർത്രൈറ്റീസ് ആൻഡ് റുമാറ്റിസം എക്‌സലൻസി ('കെയർനെട്ടൂർ) മെഡിക്കൽ ഡയറക്ടറാണ്. ഭാര്യ വീണ ഷേണായ്.