'ഗാർഹിക തൊഴിൽ: സമഗ്രനിയമം വേണം'
Tuesday 17 June 2025 1:08 AM IST
കൊച്ചി: ഗാർഹിക തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന സമഗ്രനിയമം നടപ്പാക്കണമെന്ന് കേരള ലേബർ മൂവ്‌മെന്റിന്റെ നേതൃത്വത്തിലുള്ള ഗാർഹിക തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. അന്തരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം കെ.എൽ.എം അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. ഫോറം ജനറൽ സെക്രട്ടറി ശോഭ ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.എം മുൻ സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യു, ജനറൽ സെക്രട്ടറി ഡിക്‌സൺ മനീക്ക്, വനിതാ ഫോറം പ്രസിഡന്റ് ബെറ്റ്‌സി ബ്ലെയ്‌സ്, ഡോ. ലിൻഡ തെരേസ ലൂയീസ് എന്നിവർ സംസാരിച്ചു.