ഫാമിലി മീറ്റ് സമാപനം

Tuesday 17 June 2025 12:12 AM IST
റൂറൽ ബേങ്ക് ഫാമിലിമീറ്റ് ഒമദ-25 യുഎൽസിസി ചെയർമാൻ പാലേരി രമേശൻ നിർവഹിക്കുന്നു

വടകര: വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മേയ് 11 മുതൽ നടന്നു വരുന്ന ഫാമിലി മീറ്റ് 'ഒമദ-25' സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കരിക സമ്മേളനം വടകര ടൗൺഹാളിൽ യു.എൽ.സി.സി ചെയർമാൻ പാലേരി രമേശൻ ഉദ്‌ഘാടനം ചെയ്തു. സിനി - സീരിയൽ ആർട്ടിസ്റ്റ് ഉണ്ണിരാജ മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡന്റ് സി. ഭാസ്കരൻ മത്സര വിജയികൾക്ക് സമ്മാനം വിതരണം നടത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ ആർബിട്രേഷൻ ഫയൽ ചെയ്ത് തീർപ്പ് കല്പിച്ച റൂറൽ ബാങ്ക് സ്പെഷൽ സെയിൽ ഓഫീസർ പി.വി. ബീനയെ ആദരിച്ചു. കെ.പി സജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഏ.ടി ശ്രീധരൻ, വടകര താലൂക്ക് സഹകരണ അസി. രജിസ്ട്രാർ ഷിജു പി, ബാങ്ക് സെക്രട്ടറി ടി.വി ജിതേഷ്, എടയത്ത് ശ്രീധരൻ, എ.പി വിജയൻ എന്നിവർ പ്രസംഗിച്ചു. കെ.ടി.കെ അജിത്ത് സ്വാഗതവും വി. ജിനീഷ് നന്ദിയും പറഞ്ഞു.