നാലു വർഷ ബിരുദം: ട്രയൽ അലോട്ട്മെന്റായി
കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് https://admissions.keralauniversity.ac.in/fyugp2025 ൽ പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും 17വരെ അവസരമുണ്ട്. ആദ്യ അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിലുണ്ട്. പ്രവേശനം ലഭിക്കുന്നവരെല്ലാം അപാർ ഐ.ഡി ജനറേറ്റ് ചെയ്യണം.
കേരള സർവകലാശാല പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ ഹിസ്റ്ററി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എംഎ മ്യൂസിക് (വീണ) (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട് സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ (വിദൂരവിദ്യാഭ്യാസം) (സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ എൽഎൽബി (ത്രിവത്സര) ഓൾഡ് സ്കീം – 1998 അഡ്മിഷന് മുൻപ് – ആന്വൽ മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ നാല് വർഷ ബിരുദ കോഴ്സ് (സപ്ലിമെന്ററി – 2024 അഡ്മിഷൻ) ജൂലായ് 2025 പരീക്ഷയ്ക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ജൂലായ് 3 വരെയും 400 രൂപ പിഴയോടെ 5 വരെയും ഓൺലൈനായി അപേക്ഷിക്കാം.
ഓപ്പൺ യൂണിവേഴ്സിറ്റി സപ്ലിമെന്ററി/
ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലായിൽ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ യു.ജി (2023 ജൂലായ് അഡ്മിഷൻ) മൂന്നാം സെമസ്റ്റർ റഗുലർ, പി.ജി (2023 ജൂലായ് അഡ്മിഷൻ) മൂന്നാം സെമസ്റ്റർ റഗുലർ, യു.ജി (2023 ജനുവരി അഡ്മിഷൻ) നാലാം സെമസ്റ്റർ റഗുലർ, യു.ജി (2024 ജനുവരി അഡ്മിഷൻ) മൂന്നാം സെമസ്റ്റർ റഗുലർ, പി.ജി (2023 ജനുവരി അഡ്മിഷൻ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലായ് 12 മുതൽ ആരംഭിക്കും.
പരീക്ഷാ രജിസ്ട്രേഷൻ അപേക്ഷകൾ ഓൺലൈനായി ഫീസ് പിഴ കൂടാതെ 30 വരെയും, 210 രൂപ പിഴയോടുകൂടി 3 വരെയും 525 രൂപ അധിക പിഴയോടെ ജൂലായ് 5 വരെയും www.sgou.ac.in or erp.sgou.ac.in വഴി പൂർത്തീകരിക്കാം. വിശദമായ നോട്ടിഫിക്കേഷൻ വെബ് സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്.
എക്സാമിനേഷൻ അഡ്മിറ്റ് കാർഡുകൾ ജൂലായ് 8 മുതൽ സ്റ്റുഡന്റസ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എക്സാമിനേഷൻ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. എക്സാമിനേഷൻ അഡ്മിറ്റ് കാർഡിന് പുറമെ ആധാർ കാർഡ്, വോട്ടേഴ്സ് ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം. ഫോൺ: 9188920013, 9188920014.