എം.ബി.ബി.എസ് സീറ്റുകൾ 4605: സർക്കാരിൽ 1755

Tuesday 17 June 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലം 4605 എം.ബി.ബി.എസ് സീറ്റുകളിലേക്കായിരിക്കും പ്രവേശനം. 12 ഗവ. മെഡിക്കൽ കോളേജുകളിലായി 1755 സീറ്റുകളുണ്ട്. ഇതിൽ 15% ( 261) സീറ്റുകളിൽ അഖിലേന്ത്യാ ക്വോട്ടയിലാണ് പ്രവേശനം. ബാക്കി 1494 സീറ്രുകളിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റാണ്.

20 സ്വാശ്രയ കോളേജുകളിലായി 2850 സീറ്റുകളുണ്ട്. സ്വാശ്രയത്തിൽ എൻ.ആർ.ഐ ക്വോട്ടയിലടക്കം മുഴുവൻ സീറ്റുകളിലേക്കും എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റാണ്. സ്വാശ്രയത്തിലെ 85% സീറ്റുകളിലും ഒരേ ഫീസ് ഘടനയാണ്. നിലവിൽ 6.61ലക്ഷം മുതൽ 7.65ഹലക്ഷം വരെയാണ് ഫീസ്. 86,600വരെ സ്‌പെഷ്യൽ ഫീസുമുണ്ട്. എൻ.ആർ.ഐ ക്വോട്ടയിൽ 20ലക്ഷമാണ് ഫീസ്.

ബി.ഡി.എസിന് ആറ് ഗവ. കോളേജുകളിൽ 300 സീറ്റുണ്ട്. ഇതിൽ 45 സീറ്റുകൾ അഖിലേന്ത്യാ ക്വോട്ടയിലാണ്. 20 സ്വാശ്രയ കോളേജുകളിൽ 1670 സീറ്റുണ്ട്. ഹോമിയോയിൽ രണ്ട് ഗവ., മൂന്ന് എയ്ഡഡ് കോളേജുകളിലായി 315 സീറ്റുകളുണ്ട്. 53 എണ്ണം അഖിലേന്ത്യാ ക്വോട്ടയാണ്. മൂ​ന്ന്​ ഗവ., ര​ണ്ട്​ എ​യ്​​ഡ​ഡ്​ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​യി 364 ബി.​എ.​എം.​എ​സ്​ സീ​റ്റു​ക​ളു​ണ്ട്. 12 സ്വാ​ശ്ര​യ കോളേജുകളിൽ 700 സീറ്രുകളുമുണ്ട്.