ഡാമുകൾ നിറയുന്നു, വൈദ്യുതി ഉത്പാദനം കൂട്ടി
Tuesday 17 June 2025 1:36 AM IST
തിരുവനന്തപുരം: കനത്തമഴയിൽ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ഇതോടെ ജലനിരപ്പ് കുറയ്ക്കാൻ കെ.എസ്.ഇ.ബി വൈദ്യുതി ഉത്പാദനം കുത്തനെ ഉയർത്തി. പ്രതിദിനം 20 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനം. ഇത് 41ദശലക്ഷം യൂണിറ്റാക്കി. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗത്തിൽ പകുതിയും ഇപ്പോൾ ജലവൈദ്യുതിയിൽ നിന്നാണ് ഉപയോഗിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ പഞ്ചാബിൽ നിന്ന് സ്വാപ് കരാർ പ്രകാരം വാങ്ങിയ 300 മെഗാവാട്ട് വൈദ്യുതി ഇപ്പോൾ തിരിച്ചു കൊടുക്കുന്നു.