ആത്മീയ സംഗമം സമാപിച്ചു

Tuesday 17 June 2025 12:02 AM IST
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമത്തിന് നേതൃത്വം നൽകി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.

കുന്ദമംഗലം: മർകസിലെ മാസാന്ത ആത്മീയ സംഗമം സമാപിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥന സദസിന് നേതൃത്വം നൽകി. ശറഫുദ്ദീൻ ജമലുല്ലൈലി, വിപിഎം ഫൈസി വില്യാപ്പള്ളി, സിപി ഉബൈദുല്ല സഖാഫി, സയ്യിദ് ഹസൻ ബുഖാരി വാരണാക്കര, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ഗഫൂർ അസ്ഹരി, നൗഷാദ് സഖാഫി കൂരാറ, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സൈദാലികുട്ടി ഹാജി കഞ്ഞിപ്പുര എന്നിവർ പങ്കെടുത്തു.