കൊട്ടിക്കലാശം അഞ്ചിടത്ത്
Tuesday 17 June 2025 1:43 AM IST
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറിന്
അഞ്ചിടങ്ങളിൽ കൊട്ടിക്കലാശം അരങ്ങേറും. ഓരോ പാർട്ടിക്കും പ്രത്യേകം സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് നൽകിയിട്ടുണ്ട്.
കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനായി ഏഴ് ഡിവൈ.എസ്.പി, 21 പൊലീസ് ഇൻസ്‌പെക്ടർ, 60 സബ് ഇൻസ്‌പെക്ടർ, കേന്ദ്ര പൊലീസ് സേനയും എം.എസ്.പി ബറ്റാലിയനും ഉൾപ്പെടെ ആകെ 773 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പരസ്യ പ്രചാരണം അവസാനിച്ച ഉടൻ, പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.