ലഹരി വിരുദ്ധ ബോധവത്കരണം

Tuesday 17 June 2025 12:02 AM IST
പൊന്നരം റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ ബോധവല്ക്കരണ ക്ലാസ്

ബാലുശ്ശേരി: മയക്കുമരുന്ന്, രാസ ലഹരി ഉപയോഗത്തിനെതിരെ പൊന്നരം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ചേനാട്ട് ഗൗരിയുടെ വീട്ടിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് പൊന്മാനംകണ്ടി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. റഷീദ് ക്ലാസെടുത്തു. സെക്രട്ടറി വി. സി. ശിവദാസ് സ്വാഗതം പറഞ്ഞു. റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രോ ബാഗ് പച്ചക്കറി കൃഷിയിൽ വിജയിച്ച സ്വാമിനാഥൻ താഴെവയൽ, മനോജ്‌ തയ്യുള്ളതിൽ, ദിവാകരൻ കിണറുള്ളത്തിൽ എന്നിവർക്കുള്ള സമ്മാനങ്ങൾ റിട്ട: അഗ്രികൾച്ചറൽ ജോ. ഡയറക്ടർ സി. ഹരിദാസൻ വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ എം.ആര്യനന്ദ, നാഷണൽ മീൻസ് മെറിറ്റ് സ്കോളർഷിപ്പ് നേടിയ ജാൻവി കെ ഉല്ലാസ് എന്നിവരെ അനുമോദിച്ചു.