കപ്പലപകടങ്ങൾ: അന്വേഷണം തേടി ഹർജി

Tuesday 17 June 2025 1:45 AM IST

കൊച്ചി: രണ്ട് കപ്പലപകടങ്ങളുടെ പശ്ചാത്തലത്തിൽ കപ്പൽ കമ്പനികൾ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നും അപകട കാരണം കണ്ടെത്താൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹർജി. മലപ്പുറം സ്വദേശി ഉമ്മർ ഒട്ടുമാൽ ആണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. എം.എം.സി എൽസ-3, എം.വി വാൻ ഹായ് 503 എന്നീ കപ്പലുകൾ അറബിക്കടലിൽ അപകടത്തിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഹർജി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് ഇന്ന് പരിഗണിക്കും. കപ്പലപകടവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ ഫയൽ ചെയ്ത ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.