കേരള യൂണി. സെനറ്റ് യോഗം ഇന്ന്, ഗവർണർ പങ്കെടുക്കും

Tuesday 17 June 2025 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ സെനറ്റ് യോഗം ഇന്ന് ചേരും. ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കും. രാവിലെ എട്ടര മുതൽ സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധിയുടെ തിരഞ്ഞെടുപ്പാണ് ആദ്യ അജൻഡ. 10ന് തിരഞ്ഞെടുപ്പ് അവസാനിക്കും. 10.05ന് ഗവർണർ സെനറ്റിൽ പങ്കെടുക്കാനെത്തും. സെനറ്റ് യോഗത്തെ അഭിസംബോധന ചെയ്യുന്ന ഗവർണർ ചോദ്യോത്തര വേളയിലും പങ്കെടുത്തേക്കും. മുൻപും കേരള സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ ഗവർണർ പങ്കെടുത്തിരുന്നു. ജൂലായ് 19ന് കാലിക്കറ്ര് സർവകലാശാലയുടെ സെനറ്റ് യോഗത്തിലും ഗവർണർ പങ്കെടുക്കുന്നുണ്ട്.

വി.​സി​മാ​രു​ടെ​ ​യോ​ഗം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​ആ​ർ.​വി.​ ​ആ​ർ​ലേ​ക്ക​ർ​ ​വി​ളി​ച്ച​ ​വൈ​സ്ചാ​ൻ​സ​ല​ർ​മാ​രു​ടെ​ ​യോ​ഗം​ ​ഇ​ന്ന് ​രാ​ജ്ഭ​വ​നി​ൽ​ ​ചേ​രും.​ 14​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും​ ​വൈ​സ്ചാ​ൻ​സ​ല​ർ​മാ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ഉ​ച്ച​യ്ക്ക് 1.30​നാ​ണ് ​യോ​ഗം.​ ​നി​യ​മ​ന​ങ്ങ​ളി​ല​ട​ക്കം​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളി​ലും​ ​യു.​ജി.​സി​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​വി.​സി​മാ​രോ​ട് ​ഗ​വ​ർ​ണ​ർ​ ​നി​ർ​ദ്ദേ​ശി​ക്കും.​ ​ഇ​ത് ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​ഗ​വ​ർ​ണ​ർ​ ​വി.​സി​മാ​രു​ടെ​ ​യോ​ഗം​ ​വി​ളി​ച്ചു​കൂ​ട്ടു​ന്ന​ത്.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ക്കോ​ ​സെ​ക്ര​ട്ട​റി​ക്കോ​ ​സ​ർ​ക്കാ​ർ​ ​പ്ര​തി​നി​ധി​ക​ൾ​ക്കോ​ ​യോ​ഗ​ത്തി​ൽ​ ​ക്ഷ​ണ​മി​ല്ല.