ശിവഗിരിയിൽ ഇന്ന് ചതയദിന സത്സംഗം
Tuesday 17 June 2025 1:50 AM IST
ശിവഗിരി: മിഥുന മാസത്തിലെ ചതയ ദിനമായ ഇന്ന് ശിവഗിരിയിൽ സത്സംഗവും വിവിധ പ്രദേശങ്ങളിലെ സംഘടനകളുടെ നേതൃത്വത്തിൽ പ്രാർത്ഥനാ യോഗങ്ങളും നടക്കും.
മലയാള മാസത്തിലെ എല്ലാ ചതയ ദിനങ്ങളിലും നടന്നുവരുന്ന പ്രാർത്ഥനയിൽ എസ്.എൻ.ഡി.പി യോഗം ശാഖകളിൽ നിന്നും കുടുംബ യൂണിറ്റുകളിൽ നിന്നും ഗുരുധർമ്മ പ്രചരണ സഭയുടെ വിവിധ ഘടകങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ ശാരദാമഠം,വൈദികമഠം,മഹാസമാധി എന്നിവിടങ്ങളിൽ സമൂഹപ്രാർത്ഥന നടത്തും. ഗുരുദേവ റിക്ഷാ മണ്ഡപത്തിലും, ബോധാനന്ദ സ്വാമി സമാധി പീഠത്തിലും പ്രാർത്ഥനയും നടത്തിയാണ് മടക്കം.