പുതിയ സ്കൂൾ സമയം നിലവിൽ വന്നു

Tuesday 17 June 2025 1:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂൾ വിഭാഗത്തിനുള്ള പുതിയ സമയക്രമം നിലവിൽ വന്നു. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം രാവിലെയും ഉച്ചയ്ക്ക് ശേഷവും 15 മിനിറ്റ് വീതം അര മണിക്കൂറാണ് വർധിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് ക്ലാസ്.

പുതുക്കിയ സമയക്രമം യു.പി, ഹൈസ്കൂൾ ഒരുമിച്ചുള്ള സ്കൂളുകളുടെ വാഹനക്രമീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്ന പരാതിയും നിലവിലുണ്ട്. ഇതിനൊപ്പം തുടർച്ചയായി ആറ് പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം ഹൈസ്‌കൂൾ തലത്തിൽ ആറ് ശനിയാഴ്ചകളും യുപി തലത്തിൽ രണ്ട് ശനിയാഴ്ചകളും ക്ലാസുകൾ ഉണ്ടാകും.