രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Tuesday 17 June 2025 12:52 AM IST

തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കനത്ത മഴയിൽ ഇന്നലെ മൂന്നു മരണം. പാലക്കാട്ട് വീടിന്റെ ചുമര് ഇടിഞ്ഞുവീണ് മണ്ണാർക്കാട് മണലടി ലക്ഷംവീട് റാവുത്തർ വീട്ടിൽ പാത്തുമ്മബിയും (80), കാസർകോട്ട് തോട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി സുൽത്താനും (എട്ട്) മരിച്ചു. ആലപ്പുഴ ബീച്ചിൽ തിരയിൽപെട്ട് കാണാതായ കൊട്ടാരച്ചിറയിൽ ഡോൺ തോമസ് ജോസഫിന്റെ (15) മൃതദേഹം തീരത്തടിഞ്ഞു.

കാസർകോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് കടലാക്രമണം രൂക്ഷമായതിനാൽ തീരദേശത്തും റെഡ് അലർട്ടാണ്. മത്സ്യബന്ധനം പാടില്ല.

വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഉന്നതികളിലും നഗറുകളിലും പ്രത്യേക ശ്രദ്ധ പുലർത്താൻ മന്ത്രി ഒ.ആർ.കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദുർഘട മേഖലകളിലെ ഉന്നതികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശിച്ചു. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആവശ്യമായി വന്നാൽ മാറി താമസിക്കാൻ തയ്യാറാകണമെന്നും ഈ മേഖലകളിൽ കഴിയുന്നവരോട് മന്ത്രി അഭ്യർത്ഥിച്ചു.

 ​ട്രെ​യി​നു​കൾ വൈ​കി​യോ​ടു​ന്നു

ക​ന​ത്ത​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​സം​സ്ഥാ​ന​ത്ത് ​ട്രെ​യി​നു​ക​ൾ​ ​വൈ​കി​യോ​ടു​ന്നു.​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​ട്രാ​ക്കി​ൽ​ ​മ​രം​ ​വീ​ണ​തി​നെ​ ​തു​ട​ർ​ന്നും​ ​ട്രെ​യി​നു​ക​ൾ​ ​വൈ​കി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് 5.20​ന് ​പു​റ​പ്പെ​ടേ​ണ്ട​ ​വേ​ണാ​ട് ​എ​ക്സ്‌​‌​പ്ര​സ് ​ര​ണ്ടു​ ​മ​ണി​ക്കൂ​ർ​ ​വൈ​കി​യാ​ണ് ​പു​റ​പ്പെ​ട്ട​ത്.​ ​വൈ​കി​ട്ട് ​ഷൊ​ർ​ണ്ണൂ​രി​ൽ​ ​നി​ന്നു​ള്ള​ ​മ​ട​ക്ക​യാ​ത്ര​യും​ ​വൈ​കി.

ചെ​ന്നൈ​ ​എ​ഗ്മോ​ർ​ ​എ​ക്സ്‌​‌​പ്ര​സ് 50​ ​മി​നി​റ്റും​ ​തി​രു​വ​ന​ന്ത​പു​രം​-​അ​മൃ​ത​ ​എ​ക്സ്‌​‌​പ്ര​സ് 51​ ​മി​നി​റ്റും​ ​തി​രു​വ​ന​ന്ത​പു​രം​ ​ലോ​ക​മാ​ന്യ​തി​ല​ക് 3​ ​മ​ണി​ക്കൂ​റും​ ​വൈ​കി.​ ​മം​ഗ​ലാ​പു​രം​-​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ക്സ്‌​‌​പ്ര​സ് ​ഒ​രു​ ​മ​ണി​ക്കൂ​ർ​ 53​ ​മി​നി​റ്റ് ​വൈ​കി​യാ​ണ് ​എ​ത്തി​ച്ചേ​ർ​ന്ന​ത്.​ ​എം.​ജി.​ആ​ർ​ ​ചെ​ന്നൈ​ ​ആ​ല​പ്പു​ഴ​ ​എ​ക്സ്‌​‌​പ്ര​സ് 21​ ​മി​നി​റ്റും​ ​വൈ​കി.