ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി
Tuesday 17 June 2025 1:05 AM IST
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം തട്ടിയെടുത്തെന്ന കേസിൽ മൂന്ന് ജീവനക്കാരികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 19ലേയ്ക്ക് മാറ്റി.ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവരാണ് ഹർജി നൽകിയത്.
അതേ സമയം കൃഷ്ണകുമാറും മകളും നൽകിയ ജാമ്യഹർജി 18ന് പരിഗണിക്കും. ജീവനക്കാരികൾ മൂവരും ഒളിവിലാണ്. വിനിത ഒഴിച്ചുള്ള രണ്ട് പേരുടെ മൊഴിയെടുക്കാൻ മ്യൂസിയം പൊലീസ് ശ്രമിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.