ഇറാൻ അയയുന്നു,​ നയതന്ത്ര ചർച്ചകൾക്ക് സന്നദ്ധത അറിയിച്ചു ,​ വെടിനിറുത്തലിന് ട്രംപ് വഴി നീക്കം

Monday 16 June 2025 11:10 PM IST

ടെഹ്റാൻ : ടെഹ്റാനിൽ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണത്തിന് പിന്നാലെ വെടിനിറുത്തൽ ചർച്ചകൾക്ക് സന്നദ്ധത അറിയിച്ച് ഇറാൻ. രക്തച്ചൊരിച്ചിലിന് താത്പര്യമില്ലെന്നും നയതന്ത്ര ചർച്ചകൾ ഒരു ഫോൺ കാൾ മാത്രം അകലെയാണെന്നും ഇറാൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇറാൻ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടിയതായാണ് റിപ്പോർട്ട്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വാധീനം ഉപയോഗിച്ച് ഇസ്രയേലിനെ വെടിനിറുത്തലിന് സമ്മതിപ്പിക്കാൻ ഇടപെടണമെന്നാണ് ഗൾഫ് രാജ്യങ്ങളോട് ഇറാൻ അഭ്യർത്ഥിച്ചിരിക്കുന്നത്. വെടിനിറുത്തലിന് ഇസ്രയേൽ സമ്മതിച്ചാൽ ആണവ ചർച്ചകൾക്ക് വഴങ്ങാമെന്ന് ഇറാൻ അറിയിച്ചതായാണ് വിവരം.

അതേസമയം അമേരിക്കയുമായി കഴിഞ്ഞ ദിവസം നടക്കേണ്ട ആണവ ചർച്ച സംഘർഷത്തെ തുടർന്ന് ഇറാൻ റദ്ദാക്കിയിരുന്നു. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇറാൻ സായുധസേന തയ്യാറല്ലെന്നാണ് ഇന്ന് ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫ് പ്രസ്താവന നടത്തിയത്.

അതിനിടെ ഹ്‌റാന്റെ ആകാശം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണം കടുപ്പിക്കുമെന്നും ജനം ടെഹ്റാൻ വിടണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടു. പിന്നാലെ ഇ​റാ​ന്റെ​ ​ദേ​ശീ​യ​ ​ടെ​ലി​വി​ഷ​ൻ​ ​ചാ​ന​ലി​ന്റെ​ ​ആ​സ്ഥാ​ന​ത്ത് ​ ​ഇ​സ്ര​യേ​ൽ​ ​മി​സൈ​ൽ​ ​ഇ​ട്ടു.​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്രി​ത​ ​ഇ​സ്ലാ​മി​ക് ​റി​പ്പ​ബ്ലി​ക് ​ഒ​ഫ് ​ഇ​റാ​ൻ​ ​ന്യൂ​സ് ​നെ​റ്റ്‌​വ​ർ​ക്കി​ന്റെ​ ​ഓ​ഫീ​സാ​ണ് ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.​ ​ത​ത്സ​മ​യ​ ​വാ​ർ​ത്താ​ ​സം​പ്രേ​ക്ഷ​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ ​സ്റ്റു​ഡി​യോ​യി​ൽ​ ​പ​തി​ച്ചെ​ങ്കി​ലും​ ​അ​വ​താ​ര​ക​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ഏ​താ​നും​ ​മി​നി​റ്റു​ക​ൾ​ക്ക് ​ശേ​ഷം​ ​സം​പ്രേ​ക്ഷ​ണം​ ​പു​ന​രാ​രം​ഭി​ച്ചു.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​നി​ര​വ​ധി​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​ല്ല​പ്പെ​ട്ടെന്നാ​ണ് ​സൂ​ച​ന. പു​റ​ത്തു​ ​വാ​ർ​ത്ത​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ന് ​പ​രി​ക്കേ​റ്റു.​ ​ര​ക്ത​മൊ​ഴു​കു​ന്ന​ ​കൈ​യു​മാ​യി​ ​ജോ​ലി​ ​തു​ട​ർ​ന്ന​ ​റി​പ്പോ​ർ​ട്ട​ർ​ ​വീ​ണ്ടും​ ​ആ​ക്ര​മി​ക്കാ​ൻ​ ​ഇ​സ്ര​യേ​ലി​നെ​ ​വെ​ല്ലു​വി​ളി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​റാ​ന്റെ​ ​ദേ​ശീ​യ​ ​ടെ​ലി​വി​ഷ​ൻ​ ​ഉ​ട​ൻ​ ​അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് ​ഇ​സ്ര​യേ​ൽ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​ഇ​സ്ര​യേ​ൽ​ ​കാ​റ്റ്സ് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യ​തി​ന് ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.