കുടുംബയോഗ വാർഷികം

Tuesday 17 June 2025 12:10 AM IST

കാരക്കാട് : എസ്.എൻ.ഡി.പി യോഗം 73-ാം ശാഖ സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബ യൂണിറ്റിന്റെയും കെ.കെ.വിശ്വനാഥൻ മെമ്മോറിയൽ കുടുബയൂണിറ്റിന്റെയും വാർഷികം സംയുക്തമായി ആഘോഷിച്ചു. ശാഖ പ്രസിഡന്റ് ഗോപിനാഥൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുശീല രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പെൻഷനേഴ്സ് കൗൺസിൽ ചെങ്ങന്നൂർ യൂണിയൻ കൺവീനർ സി.കെ.രാജേന്ദ്രൻ പ്രഭാഷണം നടത്തി. ശാഖാസെക്രട്ടറി ടി.എൻ.സുധാകരൻ, വനിതാസംഘം പ്രസിഡന്റ് ജലജ.പി, കുമാരിസംഘം പ്രസിഡന്റ് അനുഷ, കുടുംബയൂണിറ്റ് കൺവീനർമാരായ ജെമിനി സന്തോഷ്, ഷൈലജ.ടി.ആർ എന്നിവർ സംസാരിച്ചു.